Kerala

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഭരണങ്ങാനത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

കോട്ടയം :വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പ്രമാണിച്ച് ഇന്നും നാളെയും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംഗ്ഷൻ മുതൽ മിസ് കുമാരി റോഡ് ജംഗ്ഷൻ വരെ ഇന്നു വൈകുന്നേരം 6 മുതൽ രാത്രി 9 വരെയും പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടു മുതൽ രാത്രി 8 വരെയും ടൗണിൽ വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംഗ്ഷനിൽ ആളിറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിൽ എത്തണം. പാലായിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ അൽഫോൻസാ ടവറിനു മുമ്പിൽ ആളിറക്കി മെയിൻ റോഡിലൂടെ പോകണം.

പാലാ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വട്ടോളി പാലത്തിന് സമീപവും ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്ര ഭാഗത്തും പാർക്ക് ചെയ്യണം. ചെറു വാഹനങ്ങൾ തീർത്ഥാടന കേന്ദ്രത്തിന് സമീപം സ്കൂൾ മൈതാനം, എസ്.എച്ച് ഗ്രൗണ്ട്, മുതുപ്ലാക്കൽ ഗ്രൗണ്ട്, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാതൃഭവന് മുമ്പിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംഗ്ഷൻ മുതൽ അൽഫോൻസാ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്കു തടിവണ്ടികൾക്കും വലിയവാഹനങ്ങൾക്കും വൈകുന്നേരം 3 മണി മുതൽ 10 മണി വരെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.നാളെ തീർത്ഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസാ ഗേറ്റ് വഴി പള്ളിമുറ്റത്ത് പ്രവേശിച്ച് ഇടവക ദൈവാലയത്തിന്റെ മുമ്പിൽകൂടി പുറത്തേക്ക് പോകേണ്ടതാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 9 മണി വരെ ഗ്രൗണ്ടിൽ വൺവേ ആയിരിക്കും. പാലാ D Y S P കെ. സദൻറെയും പാലാ എസ്.എച്ച്.ഒ. ജോബിൻ ആൻറെണിയുടെയും നേതൃത്വത്തിൽ എടുത്ത തീരുമാനം തീർത്ഥാടനകേന്ദ്ര റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top