തൊടുപുഴ :കാർഗിൽ യുദ്ധത്തിൽ വെട്ടിമറ്റം സ്വദേശി ലാൻസ് നായ്ക് പി കെ സന്തോഷ് കുമാർ ഉൾപ്പെടെ വീര മൃത്യു വരിച്ച ജവാന്മാർ രാജ്യത്തിന്റെ യശ സുയർത്തിയെന്ന് മുൻ മന്ത്രി പി ജെ ജോസഫ് എം എൽ എ പറഞ്ഞു.25-ാം കാർഗിൽ യുദ്ധ വിജയ് ദിവസിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽപൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ കമ്മിറ്റിയും NCC ന്യൂമാൻ കോളേജ് യുണിറ്റും സംയുക്തമായി സങ്കടിപ്പിച്ച അനുസ്മരണത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു പി ജെ ജോസഫ് എം എൽ എ.
ന്യൂമാൻ കോളേജ് NCC വിഭാഗം മേധാവി ക്യാപ്റ്റൻ പ്രജീഷ് സി മാത്യു വിന്റെ നേതൃത്വത്തിൽ NCC കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ പരേഡ് നടത്തി.
റിട്ട. എയർ വൈസ് മാർഷൽ പി കെ ശ്രീകുമാർപുഷ്പ ചക്രം സമർപ്പിച്ചു. NCC മുവാറ്റുപുഴ 18 കേരള ബറ്റാലിയൻ കമാന്റിംഗ്ഓഫീസർ കേണൽ പ്രശാന്ത്നായർ മുഖ്യതിഥി ആയിരുന്നു.
പൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് സോമശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം ജെ ജേക്കബ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് മെമ്പർ ടെസി മോൾ മാത്യു, സേവാഭാരതി ജില്ലാ രക്ഷാധികാരി രവീന്ദ്രൻ നായർ, കെ എൻ രാജു, കുടയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരൻ, തോമസ് കുഴിഞ്ഞാലി, ലാൻസ് നായ്ക് സന്തോഷ് കുമാറിന്റെ കുടുംബ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.