Kerala

സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും

Posted on

നാസയുടെ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും.പേടകം ജൂലൈയിലും തിരികെ എത്തില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.എന്നാൽ എപ്പോള്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.

പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പലതവണ യാത്ര മുടങ്ങി. പേകടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും യാത്രികരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നാസയുടെ കോമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version