Kerala
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണ വും നടത്തി
കോട്ടയം :ചേർപ്പുങ്കൽ :ലോകത്തിലെ ഇരു നൂറിലധികം രാജ്യ ങ്ങളിൽ നിന്ന് കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക ഉത്സവമാണ് ഒളിമ്പിക്സ് ‘ – .
നീളും വീതിയും 3:2 എന്ന ബന്ധത്തിലുള്ള വെളുത്ത പതാകയിൽ തീർത്തതും വിവിധ ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതുമായ ബ്ലൂ .ഗ്രീൻ റെഡ് ,യെല്ലോ ,ബ്ലായ്ക്ക് എന്നീ നിറങ്ങളിലുള്ള വളയങ്ങൾ സ്കൂൾ മുറ്റത്ത് നിർമ്മിച്ചിരുന്നു.
കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയോടെ ഒത്തൊരുമയോടെ എന്നീ ആപ്ത വാക്യങ്ങൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചിരുന്നു ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന്റെ പ്രതീകാത്മകമായ അവതരണം നടത്തി ‘കുമാരി റീ മ എബി ദീപശിഖാ പ്രയാണം നടത്തി ‘
– ഗ്രാമ പഞ്ചായത്ത് മെമ്പർ ബോബിച്ചൻ കീക്കോലിൽ, പ്രിൻസിപ്പാൾ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ശ്രീ സെൻ അ ബ്രാഹം ,ബിജു എൻ.ഫിലിപ്പ് ശ്രീമതി സോഫി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു