Kerala

കാർഗിൽ വിജയദിവസ രജതജൂബിലിയും ബോധവൽക്കരണദിവസവും സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസ രജതജൂബിലിയും വിമുക്തഭട ബോധവൽക്കരണദിവസവും സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. എൻ.സി.സി. 16 കേരള ബറ്റാലിയൻ അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസർ മേജർ പി.കെ. ജോസഫ്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി: പി. ജ്യോതികുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി എന്നിവരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

തുടർന്ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ വിപഞ്ചികയിൽ നടന്ന വിമുക്തഭട ബോധവൽക്കരണ സെമിനാർ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക്് പ്രദീപ്കുമാറിന്റെ മാതാവ് സരളദേവി, ലാൻസ് നായിക് കെ.സി. സെബാസ്റ്റിയന്റെ ഭാര്യ ആനി സെബാസ്റ്റിയൻ എന്നിവരെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു. കേണൽ ജഗ്്ജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി, ജില്ലാ സൈനിക ബോർഡ് വൈസ്് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ജില്ലാ സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് ജോജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ക്ഷേമപ്രവർത്തനങ്ങൾ, സാമ്പത്തിക സഹായം, പെൻഷൻ പാർട്ട്് 2 ഓർഡറിലെ സംശയനിവാരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top