Sports

ഒളിമ്പിക്‌സ് :ബസ്സ് പോയി കഴിഞ്ഞ് മൊറോക്കോ കൈ നീട്ടി;ബസ്സ് നിർത്തി; ബസ്സിൽ കയറി:സമനിലയെന്നു കരുതിയ മത്സരത്തിൽ മത്സരം കഴിഞ്ഞ് മൊറോക്കോയ്ക്ക് വിജയം

Posted on

പാരിസ് :നാടകീയത മുട്ടി നിന്ന ഒരു ഫുട്‌ബോൾ കാളി എന്നെ മൊറോക്കോ അർജന്റീന ഫുട്‌ബോൾ മത്സരത്തെ വിശേഷിപ്പിക്കാനാവൂ. ഒളിമ്പിക്‌സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ജയമില്ല എന്ന് മാത്രമല്ല ;സമനിലയുമില്ല.സമനിലയിലായി എന്ന വാർത്ത പരന്നെങ്കിലും പിന്നീട വിവാദ ഗോൾ റദ്ദാക്കയുകയാ യിരുന്നു . ഓഫക്സൈഡ് വില്ലനായതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൊറോക്കോ വിജയിച്ചു. മൊറോക്കോക്കെതിരായുള്ള അർജന്റീനയുടെ മത്സരം 2-2 എന്ന നിലയിൽ ആദ്യം സമനിലയിലായിരുന്നു അവസാനിച്ചത്. മൊറോക്കോ ആരാധകർ ഗ്രൗണ്ടിലെത്തിയതിനെ തുടർന്ന് അർജന്റീനയുടെ രണ്ടാമത്തെ ഗോളിന് പിന്നാലെ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

മത്സരത്തിന് ശേഷമാണ് സംഘാടകർ ഗോൾ ഓക്സൈഡ് മൂലം റദ്ധാക്കിയ കാര്യം അറിയിച്ചത്. അപ്പോഴേക്കും അർജന്റീന-മൊറോക്കോ മത്സരം എന്ന സമനിലയിൽ എന്ന വാർത്ത പരന്നിരുന്നു.ഗോൾ റദ്ധാക്കിയതിനെതിരെ അർജന്റീനയുടെ പരിശീലകൻ ഹാഹിയർ മഷരാനോ രംഗത്തെത്തി. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് എന്നാണ് മഷെരാനോ സംഭവത്തെ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version