ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു രക്ഷപെടാൻ ശ്രമിച്ചത്.എന്നാൽ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി.
വീട്ടിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ക്രിസ്റ്റൽ രാജ്.പ്രതിയെ തൃശ്ശൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
കോടതി വരാന്തയിൽ വച്ച് വിലങ്ങ് അഴിക്കുന്നതിനിടെ ക്രിസ്റ്റൽ രാജ് ഇറങ്ങി ഓടുകയായിരുന്നു. പെരുമ്പാവൂർ ടൗണിലെത്തിയ പ്രതിയെ പൊലീസ് ഉടൻ പിടികൂടി. കോടതി നടപടികൾക്കിടയിലും ഇയാൾ ബഹളം വച്ചു. രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ പൊരുമ്പാവൂർ പൊലീസ് ക്രിസ്റ്റൽ രാജിനെതിരെ കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് 8 വയസുകാരിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്.