Sports

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും., ആറ് മലയാളികൾ ഇത്തവണ ടീമിൽ

Posted on

പാരിസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പ് പാരിസിൽ അരങ്ങേറും. നാല് നാളുകൾ മാത്രം ശേഷിക്കുന്നു ഈ വർഷത്തെ ഒളിമ്പിക്സിനു തുടക്കം കുറിക്കാൻ. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും. ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും. ആറ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരങ്ങളെത്തുന്നത് ഹരിയാനയില്‍ നിന്നാണ്. 24 പേരാണ് ഹരിയാനയിൽ നിന്നുമുള്ളത്. ഇന്ത്യൻ മെഡൽ പ്രതീക്ഷകളായ ടോക്യോയിലെ സുവര്‍ണതാരം നിരജ് ചോപ്ര, ബോക്‌സിങ്ങില്‍ അമിത് പാംഗല്‍, വനിതകളുടെ 400 മീറ്ററില്‍ കിരണ്‍ പാഹല്‍, അമ്പെയ്ത്തില്‍ ബജന്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരിയാനയില്‍ നിന്നാണ്.

പുരുഷ ഹോക്കിയില്‍ കൂടുതല്‍പ്പേരും പഞ്ചാബില്‍ നിന്നാണ്. ഇതിൽ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഉള്‍പ്പെഡും. 19 പേരാണ് പഞ്ചാബിൽ നിന്നും മത്സരിക്കുന്നത്. ഷൂട്ടിങ്ങില്‍ സ്വിഫ്റ്റ കൗര്‍ സംറയും പഞ്ചാബുകാരിയാണ്. ആകെ 70 പുരുഷ കായികതാരങ്ങളും 47 വനിതകളും മത്സരിക്കുന്നു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഈ വർഷത്തെ ഒളിംപിക്സ് പ്രാതിനിധ്യം

ഹരിയാന 24, പഞ്ചാബ് 19, തമിഴ്നാട് 13, ഉത്തര്‍പ്രദേശ് 7, കര്‍ണാടക 7 , കേരളം 6, ഡല്‍ഹി 4, ആന്ധ്രപ്രദേശ് 4, തെലങ്കാന 4, ഉത്തരാഖണ്ഡ് 4, മഹാരാഷ്ട്ര 5, പശ്ചിമബംഗാള്‍ 3, മണിപ്പുര്‍ 2, ഒഡീഷ 2, ,രാജസ്ഥാന്‍ 2 മധ്യപ്രദേശ് 2, ചണ്ഡീഗഢ് 2 , ഗുജറാത്ത് 2, ഝാര്‍ഖണ്ഡ് 1, ഝാര്‍ഖണ്ഡ് 1, ,അസം 1, ബിഹാര്‍ 1, ഗോവ 1.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version