കോഴിക്കോട് : രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉള്ളതാണ് ബജറ്റെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ CR പ്രഫുൽ കൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തിന് ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടെ ഗുണവും കേരളത്തിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അവഗണിച്ചു എന്ന് പറയുന്നത് രാഷ്ട്രീയ താല്പര്യത്തിൻ്റെ പുറത്തുള്ള വിമർശനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൈപുണ്യ വികസനം , വിദ്യാർത്ഥികൾക്കായുള ഇൻ്റേൺഷിപ്പ് പദ്ധതി എന്നിവ ഭാവി ഭാരതത്തിന് കരുത്ത് പകരുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തിനായുള്ള കാഴ്ച്ചപ്പാട് ബജറ്റിൽ ഉണ്ടെന്നും 2047 ൽ വികസിത ഭാരതമാവുക എന്ന ലക്ഷ്യത്തിന് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.