പാലാ :ഉടമയ്ക്ക് പൂസായതോ അതോ കാറിന് പൂസായതോ..? ളാലം തോടിലേക്ക് കുളിക്കാനിറങ്ങി ഒരു കാറ്.ളാലം തോടിന്റെ വടയാറ്റ് കടവിലെ നടകളിറങ്ങി ഒരു കാറ്.രാത്രിയിലാണ് കാറ് നിയന്ത്രണം വിട്ട് കടവിലേക്കിറങ്ങിയത്.പാറപ്പള്ളി സ്വദേശിയുടേതാണ് കാറെന്നു നാട്ടുകാർ പറഞ്ഞു .ഓഫ് റോഡല്ലെന്നും ഓഫ് ആയപ്പോൾ റോഡ് മാറിപോയതാണെന്നും നാട്ടുകാർ പറഞ്ഞു .
എന്നാൽ ഈ ഭാഗത്ത് വന്നു വാഹനങ്ങളിരുന്നു മദ്യപിക്കുന്നത് സ്ഥിരം സംഭവമാണെന്നും നാട്ടുകാർ പറയുന്നുണ്ട് ;ഏതായാലും കൂടുതൽ അപകടമുണ്ടായിട്ടില്ല .പോലീസ് സ്ഥലത്തെത്തി ഉടമയെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് .