Kottayam
കർഷകനും വ്യവസായികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ:ജോർജ് വാലി (IRDF പ്രസിഡണ്ട്)
പാലാ :കർഷകനും റബ്ബർ വ്യവസായികകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുവരും നിലനിൽക്കേണ്ടതിന് കേന്ദ്രസർക്കാർ ഇറക്കുമതി ചട്ടങ്ങളിൽ കാലോചിത പരിഷ്‌ക്കാരങ്ങൾ വരുത്തണമെന്നും IRDF പ്രസിഡണ്ട് ജോർജ് വാലി അഭിപ്രായപ്പെട്ടു.മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കഴിഞ്ഞ വര്ഷം റബ്ബർ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ നിന്നും റബ്ബർ വാങ്ങാതെ മാറി നിന്ന് വിലയിടിച്ചത് കർഷകനെ വളയ്ക്കാനാണെങ്കിൽ അത് അവർക്കു തന്നെ വിനയായി തീരുകയാണ് ചെയ്തത്.ധാരാളം കർഷകർ റബ്ബർ കൃഷി നിർത്തിയപ്പോൾ എന്നും ഇറക്കുമതി റബ്ബർ ലഭിക്കുമെന്ന് റബ്ബർ കമ്പനികളും കരുതി .എന്നാൽ റബ്ബർ ഇറക്കുമതി രണ്ടു മാസം താമസിച്ചപ്പോൾ റബ്ബർ കർഷകന്റെ പക്കൽ നിന്നും റബ്ബർ വാങ്ങേണ്ടതാണ് വന്നു .അപ്പോൾ കർഷകൻ ഈ കൃഷിയിൽ നിന്നും പിൻവാങ്ങിയാൽ റബ്ബർ കമ്പനികൾക്ക് തന്നെ വിനയാകുന്നു സ്ഥിതി സംജാതമാവുമായാണ് ചെയ്യുന്നത് എന്നും അദ്ദേഹം ഉദ്ദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു .
മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് സോജൻ തറപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ;സിബി വി എ ;സരിൻ ജോസ് പൂവത്തിങ്കൽ;ബിജു പി തോമസ് .ദേവസ്യാച്ചൻ മാറ്റത്തിൽ;ഗിൽബി നെച്ചിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ