പാലാ :മദ്യപിച്ച് യാത്രക്കാരോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ പോലീസ് പിടികൂടി .പാലാ പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സി എസ് കെ എന്ന ബസ്സിലെ കണ്ടക്ടറായ യുവാവാണ് മദ്യപിച്ച് യാത്രക്കാരോട് മോശമായി പെരുമാറിയത്.
കണ്ടക്ടറുടെ പെരുമാറ്റത്തിൽ പരാതിയുണ്ടായിരുന്ന യാത്രക്കാർ ഉടനെ പാലാ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കണ്ടക്ടറെ പിടികൂടുകയായിരുന്നു .
ചിത്രം പ്രതീകാത്മകം