Kottayam

കേബിൾ കുരുക്കിനെ കുറിച്ച് നഗരസഭയിൽ വാഗ്‌വാദം:അടുത്ത കൗൺസിലിന് മുൻപ് പ്രശ്നം പരിഹരിക്കുമെന്ന് ചെയർമാൻ :അങ്ങയുടെ വാക്ക് വിശ്വസിക്കുന്നുവെന്ന് വി സി പ്രിൻസ്

Posted on

പാലാ :നഗരസഭയിലെ കൗൺസിലറായ വി സി പ്രിൻസ് എട്ടോളം കൗൺസിലുകളിൽ ഉന്നയിക്കുന്നതാണ് പാലാ നഗരത്തിലെ താഴ്ന്നു കിടക്കുന്ന കേബിളുകൾ മാറ്റണമെന്ന് .പ്രത്യേകിച്ചും അരമനയ്ക്ക് മുൻപിൽ കേബിളുകൾ താഴ്ന്നു കിടന്നു അപകടങ്ങൾ വരുന്നതും വി സി പ്രിൻസ് നിരന്തരമായി ഉന്നയിച്ചു വരുന്നതാണ് .നടപടി സ്വീകരിക്കാം എന്ന മറുപടി കേട്ട് അദ്ദേഹവും മടുത്തു.

കേബിൾ കുരുക്ക് മൂലം പാലാ നഗരത്തിൽ അനേകർക്ക്‌ അപകടം സംഭവിച്ചിട്ടും നഗരസഭാ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നു  എന്ന വാദമുഖമാണ് പ്രിൻസ് ഉന്നയിച്ചത്.എന്നാൽ കെ എസ് എബി ക്കാന് ഉത്തരവാദിത്വമെന്നും ഒക്കെ വിശദീകരണങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്നും വന്നു കൊണ്ടിരുന്നത് .പക്ഷെ ഇന്ന് പ്രിൻസിനോടൊപ്പം പ്രതിപക്ഷത്തെ ആനി  ബിജോയിയും ;ലിസിക്കുട്ടി മാത്യൂവും  ;സതീഷ് ചൊള്ളാനി എന്നിവർ  ചേർന്നപ്പോൾ ഭരണപക്ഷവും പ്രതിസന്ധിയിലായി .

വാഗ്‌വാദങ്ങൾക്കൊടുവിൽ അടുത്ത കൗൺസിലിന് മുൻപ് കേബിളുകൾ നീക്കുന്നതായിരിക്കുമെന്നു ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞപ്പോൾ ;ശരി ഞാൻ അങ്ങയുടെ വാക്കുകൾ വിശ്വസിക്കുന്നു എന്ന മറുപടിയാണ് പ്രിൻസ് പറഞ്ഞത് .സ്റ്റാർ വിഷൻ ;ദൃശ്യാ എന്നീ പ്രാദേശിക ചാനലുകാരുടേതാണ് കേബിളുകൾ എന്ന് ആരോപണമുയർന്നിട്ടുണ്ടെങ്കിലും അവരുടേതല്ല എന്ന് അവർ നഗരസഭയെ അറിയിച്ചിട്ടുണ്ട് .

ഷീബ ടീച്ചർ ചോദ്യങ്ങൾ ചോദിച്ചു ശ്രദ്ധ ക്ഷണിച്ചപ്പോൾ സതി ശശികുമാറും ;ജോസ് ഇടേട്ടും ഇന്ന് ചോദ്യങ്ങൾ ചോദിച്ച് സഭയെ ഞെട്ടിച്ചു .എന്നാൽ നിരന്തരരം  ശബ്ദിക്കുന്നവരായ മായാ രാഹുലും ;സിജി ടോണിയും ഇന്ന് സഭയിൽ മൗന വൃതത്തിലായിരുന്നു  .ഇടയ്ക്ക് വിദേശത്ത് പോയ രണ്ടു കൗൺസിലർമാരുടെ വകയായി മിടായി കിട്ടിയപ്പോൾ ഇരുവർക്കും സന്തോഷമായതായി കാണപ്പെട്ടെങ്കിലും അത് കഴിച്ച ശേഷം വീണ്ടും ഗൗരവത്തിലായി .ബിനു ;ആർ സന്ധ്യ എന്നിവർ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version