Kerala
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പാതിരായ്ക്ക് രാജി പ്രഖ്യാപിച്ചു
കോട്ടയം :മൂന്നിലവ് :കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പാതിരായ്ക്ക് രാജി പ്രഖ്യാപിച്ചു മുങ്ങി.മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് പി എൽ ജോസഫ് ആണ് ഇന്നലെ പാതിരായ്ക്ക് കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ രാജി പ്രഖ്യാപനം നടത്തിയർത്.
യു ഡി എഫിലെ മുൻ ധാരണാ പ്രകാരം ആദ്യ മൂന്നു വർഷം കോൺഗ്രസിനും അവസാന രണ്ടു വര്ഷം ജോസഫ് ഗ്രൂപ്പിനും പ്രസിഡണ്ട് സ്ഥാനം വീതം വയ്ക്കണമെന്നതായിരുന്നു തീരുമാനം .എന്നാൽ മുൻ ധാരണകളൊന്നും ബാധകമാല്ലാതെയുള്ള നീക്കമായിരുന്നു പ്രസിഡണ്ട് പി എൽ ജോസെഫിന്റെത്.ഇതിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ഡി സി സി ക്കും ; കെ പി സി സി ക്കും പരാതി നൽകിയിരുന്നു.
എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന നിലയിലായിരുന്നു പ്രസിഡന്റിന്റെ നീക്കം .രാജി വയ്ക്കാത്തതിനെ തുടർന്ന് പ്രതിപക്ഷമായ എൽ ഡി എഫ് അവിശ്വാസം കൊണ്ട് വന്നപ്പോൾ യു ഡി എഫ് അത് ബഹിഷ്‌ക്കരിക്കുകയും ;തുടർന്ന് കോറം തികയാതെ അവിശ്വാസം തള്ളിപ്പോവുകയുമായിരുന്നു .ജോസഫ് വിഭാഗത്തിന്റെ മെമ്പറായ ചാർളി ഐസക്ക് അവിശ്വാസ ദിവസം ഹാജരായതുമില്ല.അദ്ദേഹം ഇപ്പോൾ കേരളാ കോൺഗ്രസ് എം ൽ ചേർന്നെങ്കിലും ;സാങ്കേതികമായി ജോസഫ് ഗ്രൂപ്പിലും യു ഡി എഫ് മുന്നണിയിലുമാണ് .
തുടർന്ന് അടിയന്തിര കമ്മിറ്റി പ്രസിഡണ്ട് പി എൽ ജോസഫ് വിളിക്കുകയും അതിൽ 13 ഇന അജണ്ട നിറയ്ക്കുകയും ചെയ്തു.ഒരു ദിവസമെങ്കിലും പ്രസിഡണ്ട് ആയി തുടരുക എന്നതായിരുന്നു പി ൽ ജോസഫ് ന്റെ തന്ത്രം എന്നാൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പയസ് തോമസ് പാർട്ടി തീരുമാനം അംഗീകരിച്ചില്ലെങ്കിൽ താൻ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കുമെന്ന് ഉള്ള കർശന നിലപാട് സ്വീകരിച്ചപ്പോൾ ഗത്യന്തിരമില്ലാതെ പ്രസിഡണ്ട് സ്ഥാനം പി എൽ ജോസഫ് രാജി വയ്ക്കുകയായിരുന്നു .പ്രസിഡന്റിനോട് പറയാനുള്ള സങ്കോചം മൂലം പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചു മുങ്ങുകയായിരുന്നു .
പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ തിരുത്തുന്നതും;പഞ്ചായത്തിന്റെ ആസ്തികൾ നഷ്ട്ടപ്പെടുത്തുന്നതും സംബന്ധിച്ച ഗുരുതരമായ ആരോപണം നേരിടുന്നയാളാണ് പ്രസിഡണ്ട് പി എൽ ജോസഫ് .അവസാനം ഡി സി സി പ്രസിഡണ്ട് രാത്രിയിൽ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു;അതെ തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ബഹുമാന്യരെ,
നേതൃത്വത്തിൽ നിന്നുള്ള നിർദ്ദേശാനുസരണം ഇന്നു 4.30 -ന് ഞാൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ച വിവരം അറിയിക്കുന്നു. കൂടെ നിൽക്കുകയും നിർദ്ദശങ്ങളും നൽകകയും സഹായ സഹകരണങ്ങൾ നല്കുയും ചെയ്ത എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
PL ജോസഫ്
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ