പാലാ :ഇടനാട് സ്‌കൂളിന് മുമ്പിലുള്ള മാലിന്യ നിക്ഷേപം നീക്കാനുള്ള നടപടികൾ സ്വീകരിക്കും:കരൂർ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമനും;സെക്രട്ടറി ബാബുരാജും ജനകീയ കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു.ഇടനാട് സ്‌കൂളിന് സമീപം മാലിന്യം തള്ളുന്ന സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത് കോട്ടയം മീഡിയാ ആയിരുന്നു .തുടർന്ന് മറ്റ് മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു.
കോട്ടയം മീഡിയാ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കോട്ടയം ഹരിതകർമ്മ സേനാ ആഫീസിൽ നിന്നും അന്വേഷണങ്ങൾ വന്നിരുന്നു.കരൂർ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമനും;സെക്രട്ടറി ബാബുരാജും നേരിട്ട് വന്നു സംഭവ സ്ഥലം സന്ദർശിക്കുകയും ക്യാമറാ സ്ഥാപിക്കുവാനുള്ള നീക്കം നടത്തുകയുമായിരുന്നു .
കഴിഞ്ഞ ദിവസം മാലിന്യത്തിൽ നിന്നും ലഭിച്ച രേഖകൾ വച്ച് ആറ് പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ നടപടി സ്വീകരിക്കുമെന്നു സെക്രട്ടറി ബാബുരാജ് കോട്ടയം മീഡിയയെ അറിയിച്ചു.മാലിന്യങ്ങൾ തല്ക്കാലം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കുഴിച്ചു മൂടാനാണ് ശ്രമിക്കുന്നത്.അതിനു സന്നദ്ധതയുള്ള വ്യക്തികളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
മിനി എം സി എഫ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.ജനങ്ങളുടെ മനോഭാവത്തിൽ കാതലായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നു പ്രസിഡണ്ട് അനസ്യ രാമൻ പറഞ്ഞു.ഇടനാട് സ്‌കൂളിൽ ചേർന്ന യോഗത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ;സെക്രട്ടറി ബാബുരാജ് ;എൽ പി സ്ക്കൂൾ ഹെഡ് മിസ്ട്രസ് മീനാ ജോസ് ; മായാ ദേവി (പി ടി എ പ്രസിഡണ്ട്) , സുമതി ഗോപാലകഷ്ണൻ (മുൻ ബ്ളോക്ക് മെമ്പർ ) തുടങ്ങിയവർ പങ്കെടുത്തു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ