പാലാ :പാലാ മഹാത്മാഗാന്ധി ഗവൺമെന്റ്സ്കൂളിലെ എച്ച് എസ്, യു.പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രയാൻ റോക്കറ്റിന്റെ മാതൃക, ചാന്ദ്രദിന പോസ്റ്റർ നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ആകർഷകമായ മത്സരങ്ങളോട് കൂടി ചാന്ദ്രദിനം ആഘോഷിച്ചു.
പ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ എച്ച് എം ഇൻ ചാർജ് . ശ്രീകല കെ നിർവഹിച്ചു. ചാന്ദ്രദിന ക്വിസ് കോമ്പറ്റീഷൻ ഉദ്ഘാടനം, സുനിൽ കെ.റ്റി നിർവഹിച്ചു. വളരെ വിജ്ഞാനപ്രദമായ രീതിയിൽ ചാന്ദ്രദിനാചരണം നടത്തപ്പെട്ടു.