ഈരാറ്റുപേട്ട മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ ഭാഗത്തുള്ള മീനിച്ചിലാറിൻ്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങി ഒരാൾ മുങ്ങി മരിച്ചു . കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ വിമലാസദനത്തിൽ അഖിൽ (27) ആണ് മരിച്ചത്.
അഖിലും കൂട്ടുകാരായ അഞ്ചുപേരും ചേർന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇല്ലിക്കകല്ല്, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കടവ് പുഴയിലെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത് .