തീക്കോയി :ജൂൺ 19 ന് വായനദിനത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ച വായന മാസാചരണം ജൂലൈ 19 ന് അവസാനിച്ചു. ഒരു മാസക്കാലം വായനയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. തീക്കോയി പീപ്പിൾസ് ലൈബ്രറി , കുട്ടികൾക്ക് ഈ വർഷം വായിക്കാൻ നൽകുന്ന പുസ്തകങ്ങൾ, ലൈബ്രറി പ്രസിഡൻ്റ് ഷേർജി പുറപ്പന്താനം, സെക്രട്ടറി റെജിമോൻ റ്റി എസ് എന്നിവർ ചേർന്ന് കുട്ടികളുടെ പ്രതിനിധികൾക്ക് നൽകി.
ഓരോ മാസവും ഏറ്റവും നല്ല ആസ്വാദന കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് തീക്കോയി പീപ്പിൾസ്’ ലൈബ്രറി ഏർപ്പെടുത്തിയ ക്യാഷ് അവാർഡിന് ജിയ ജി എലിസബത്ത് അർഹയായി. വായനയുടെ പ്രാധാന്യം, എങ്ങനെ വായനയിലൂടെ വളരാം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ. നേവി ജോർജ് ക്ലാസ് നയിച്ചു. സ്കൂൾ ഹാളിൽ നടത്തിയ പുസ്തക പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി.സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, അദ്യാപകരായ മാർട്ടിൻ പി ജോസഫ്, സി. ജീസാ മാത്യു, അനു എസ് ഐക്കര, സി.ഷീനാ മോൾ ജോസഫ്, ലിൻസി മാത്യു, റ്റോബി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.