Kerala

ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് വിനോദത്തിനും ചികിത്സയ്ക്കുമുള്ള പദ്ധതികൾ നടപ്പാക്കും: ജില്ലാ കളക്ടർ

Posted on

 

കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളും ബന്ധുക്കളും വിദേശത്തായതിനാൽ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചു കോട്ടയം ജില്ലയിൽ കൂടുതലാണ്.

ഇവർക്കു വിനോദത്തിനും സ്വാന്തനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പദ്ധതികളാണ് മനസിലുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു. കോട്ടയത്തിന്റെ വിനോദസഞ്ചാര വികസനപദ്ധതികളുമായി ബന്ധപ്പെട്ടും തെറ്റായ ശീലങ്ങളിൽനിന്നു യുവാക്കളെ മോചിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version