Kerala
പാലായിൽ കുരിശുപള്ളി കവല മുതൽ മഹാറാണി കവല വരെ പാർക്കിങ് ഇടത്ത് മാത്രം:ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനം ത്വരിത ഗതിയിൽ നടപ്പിലാക്കുന്നു
പാലാ :പാലായിൽ കുരിശുപള്ളി കവല മുതൽ മഹാറാണി കവല വരെ ഇനി മുതൽ ഇടത്ത് വശം മാത്രം പാർക്കിംഗ്, സെൻ്റ് മേരിസ് സ്ക്കൂൾ മുതൽ സിവിൽ സ്റ്റേഷൻ വരെ ഇടത്ത് വശം മാത്രം പാർക്കിംഗ് നടപ്പിലാക്കും. ജനറൽ ആശുപത്രി റോഡിൽ യാത്രയ്ക്ക് നിരന്തര തടസ്സമായി നിന്ന പാർക്കിംഗ് കർശനമായി നിരോധിച്ചു.ഇവിടെ കനത്ത പിഴയാണ് ചുമത്തുന്നത്.അതുകൊണ്ടു തന്നെ പാർക്കിങ് കുറഞ്ഞിട്ടുണ്ട്.പ്രൈവറ്റ് ബസ്റ്റാന്റിൽ മറ്റു വാഹനങ്ങൾ കയറുന്നത് കർശനമായി തടഞ്ഞിട്ടുണ്ട് .ഇത് ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും പോലീസ് അധികാരികൾ അറിയിച്ചു .
പാലാ ടൗണിലെ നടപ്പാതകളിൽ ഇരുചക്ര വാഹനങ്ങൾ വച്ചിട്ട് പോകുന്നവർ ഇനി മുതൽ സൂക്ഷിക്കുക ;വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ചെന്ന് പിഴയൊടുക്കി വാങ്ങേണ്ടതായി വരും.പല ദിവസങ്ങളിലും നടപ്പാതകൾ ഇരുചക്ര വാഹനങ്ങൾ കയ്യേറുന്നതു മൂലം കാൽനടക്കാർക്ക് യാത്ര തടസ്സം നേരിട്ടിരുന്നു .
ട്രാഫിക് അഡ്വൈസറി കമ്മിറ്റി പോലീസിന്ററെയും ;വ്യാപാരികളുടെയും ;പൊതു പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു കൊണ്ടാണ് തീരുമാനം കർശനമായി നടപ്പാക്കുന്നത്. ഇതിൽ പ്രകാരം ഇന്ന് രാവിലെ മുൻസിപ്പൽ ചെയർമാൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം നോ പാർക്കിങ്സ് ബോർഡും സ്ഥാപിച്ചു.എസ് ഐ സുരേഷ് കുമാർ ;സാവിയോ കാവുകാട്ട് ;തോമസ് പീറ്റർ ;ജോസുകുട്ടി പൂവേലി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .