Kerala
അർജുനെ ഇന്നുച്ചയ്ക്കുള്ളിൽ കണ്ടെത്തിയില്ലെങ്കിൽ കർണ്ണാടകയിലെ ലോറികളെല്ലാം സംഭവ സ്ഥലത്ത് എത്തും :മന്ത്രിമാരായിരുന്നു മണ്ണിൽ കുടുങ്ങിയതെങ്കിൽ ഇങ്ങനെ ആവുമായിരുന്നോ എന്നും ഡ്രൈവർമാർ
കർണാടക : ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിമാക്കാത്ത സംസ്ഥാന സർക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ രംഗത്ത്. കേരളത്തിൽ നിന്നും എത്തിയ അർജുൻ എന്ന ലോറി ഡ്രൈവർ മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ്. ഇതുവരെ ഒന്നും ആർക്കും ചെയ്യാനായിട്ടില്ല. ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച് പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷൻ പ്രസിഡൻ്റ് ഷൺമുഖപ്പ പറഞ്ഞു.
കോട്ടയം ന്യൂസ് വാട്‌സാപ്പിൽ ലഭിക്കുവാൻ ഇവിടെ സിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യൂസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം.സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ ഞങ്ങളെയും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണയ്ക്കുന്നവരോ ചെളിയിൽ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സർക്കാർ ഉടൻ സംരക്ഷിക്കണം. ഇന്ന് ഉച്ചയ്ക്ക് 12നകം ലോറി നീക്കം ചെയ്യണം. ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ച് നിർത്തിയിടുമെന്നും ഷൺമുഖപ്പ പറഞ്ഞു.