പാലാ : പല ജനറൽ ആശുപത്രിയിൽ ഡയാലിസിസിന് വരുന്ന പാവപ്പെട്ട രോഗികളിൽ നിന്നും വാഹന പാർക്കിംഗ് ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ. ടി. യു. സി (എം) പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ പാർക്കിംഗ് ചാർജ് ഈടാക്കിയിരുന്നില്ലെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, എം. ടി. മാത്യു, സാബു കാരയ്ക്കൽ, സിബി നരിക്കുഴി, ഷിബു കാരമുള്ളിൽ, വിപിൻ പുളിക്കൽ, കെ.കെ.ദിവാകരൻ നായർ, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, വിൻസെന്റ് തൈമുറിയിൽ, ബിന്നിച്ചൻ മുളമൂട്ടിൽ, ടോമി കണ്ണംകുളം, മേരി തമ്പി, കെ. വി. അനൂപ്, കണ്ണൻ പാല, തോമസ് ആന്റണി, റോസമ്മ വെള്ളാപാട് തുടങ്ങിയവർ പ്രസംഗിച്ചു.