പാലാ:- പാലകിഴതടിയൂർ പള്ളി (യൂദാഗ്ലീഹാ ) ജംഷനിൽ ഉച്ചയ്ക്ക് കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്നും വന്ന കാറും തൊടുപുഴ ഭാഗത്തു നിന്നും വന്ന ജീപ്പും കൂട്ടിയിടിച്ചു ജീപ്പ് ഡിവൈഡറിൽ തട്ടി മലക്കം മറിഞ്ഞ് അപകടം ഉണ്ടാകുകയും ബൈപ്പാസിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
തക്ക സമയത്ത് ഇതുവഴി വന്ന മന്ത്രി റേഷി അഗസ്ത്യൻ പോലീസ്, ഫയർ ഫോഴ്സ് എന്നിവരെ വളിച്ചു വരുത്തി വാഹനം നിവർത്താൻ സഹായിക്കുകയും റോഡിൽ ഒഴുകിക്കിടന്ന ഓയിൽ ഫയർ ഫോഴ്സിനെ കൊണ്ട് വൃത്തിയാക്കിയതിനു ശേഷമാണ് മന്ത്രി സംഭവസ്ഥലത്തു നിന്നും പോയത്, ജോർജ്കുട്ടി ചെറുവള്ളി, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, കെ.അജി, റെജി പള്ളിവരുത്തികുന്നേൽ, തുടങ്ങിയവർ സംഭവസ്ഥലത്ത് മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.