Kerala
മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം ഉച്ചസ്ഥായിയിൽ:കെ പി സി സി ഇടപെട്ടിട്ടും ഫലമില്ല
കോട്ടയം: കോട്ടയം മാടപ്പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നിലവിലെ മണ്ഡലം പ്രസിഡന്‍റിന്‍റെയും മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിൽ രണ്ട് പാനലുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
കെപിസിസി നേതൃത്വം ഇടപെട്ടിട്ടും പ്രാദേശിക നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറിയിട്ടില്ല. നാല് പതിറ്റാണ്ടായി യുഡിഎഫാണ് മാടപ്പള്ളി സഹകരണ ബാങ്ക് ഭരിക്കുന്നത്. കോട്ടയത്ത് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട ബാങ്കുകളിലൊന്നാണിത്.