Kerala
ചങ്ങനാശ്ശേരിയിൽ വൻ ഗഞ്ചാവ് വേട്ട:ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന പന്ത്രണ്ടര കിലോ കഞ്ചാവ് സ്ഥിരം ക്രിമിനൽ കേസ് പ്രതിയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു
ചങ്ങനാശേരി :20/7/2024 തീയതി രാത്രി 7.50 മണിക്ക് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം ബൈപ്പാസ് റോഡിന് പടിഞ്ഞാറരുകിൽ വച്ച് 12.5 kg കഞ്ചാവ് ഒരു ട്രാവൽ ബാഗിൽ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന കുറ്റകൃത്യം ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്ന് കണ്ടെത്തി. ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കരയിൽ മംഗലാവ് പറമ്പിൽ വീട്ടിൽ നജീബ് മകൻ ഷെറോൺ നജീബിനെതിരെ കേസെടുത്തു .
ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് പൊതികൾ ഇയാൾക്ക് ആന്ധ്ര സ്വദേശികൾ കോട്ടയത്ത് എത്തിച്ചു നൽകിയത് ഇയാൾ ട്രെയിൻ മുഖാന്തരം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ എത്തിച്ച് വീട്ടിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുപോകുന്ന വഴിയാണ് പ്രതിയെ പിടികൂടിയത്. എക്സൈസും പോലീസിലും ആയി മേജർ കേസ് അടക്കം NDPS കേസുകൾ നിലവിലുള്ളതും, ഇയാൾ NDPS കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥിരം കുറ്റവാളിയുമാണ്.