Kerala

നക്ഷത്രഫലം 2024 ജൂലൈ 21 മുതൽ 27 വരെ

Posted on

നക്ഷത്രഫലം 2024 ജൂലൈ 21 മുതൽ 27 വരെ

✒️സജീവ് ശാസ്‌താരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

🟣അശ്വതി: ജീവിതപങ്കാളിയില് നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും , വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും , മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.

🟣ഭരണി: സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. പണച്ചെലവ് അധികരിക്കും കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കും, വാഹനങ്ങൾ കൈകാര്യം ചെയ്യു മ്പോൾ ശ്രദ്ധിക്കുക.

🟣കാർത്തിക: സ്വകാര്യ സ്ഥാപനങ്ങളില് ജോലി ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കും . പണമിടപാടുകളിൽ നഷ്ടങ്ങൾ നേരിടാവുന്നതാണ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.

🟣രോഹിണി: പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സന്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്‍ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുവാൻ ശ്രദ്ധിക്കുക.

🟣മകയിരം: ദീര്‍ഘയാത്രകള് വേണ്ടിവരും പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. . മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.

🟣തിരുവാതിര: വിദ്യാഭ്യാസപരമായി ഉയര്‍ന്ന വിജയം കൈവരിക്കും. വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

🟣പുണർതം: പലതരത്തില് നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. ബന്ധുജനസന്ദര്ശനം. ഭൂമി വിൽപ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവില്നിന്നോ മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യങ്ങൾ . ഗൃഹനിർമ്മാണത്തിനുള്ള തീരുമാനം കൈക്കൊള്ളും.

🟣പൂയം: ഉപണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.അടുത്ത ബന്ധുക്കൾക്ക് തൊഴിൽപരമായ ഉന്നതി.

🟣ആയില്യം: സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. അനുകൂലമായി നിന്നിരുന്ന സാഹചര്യങ്ങൾ പ്രതികൂലമാകും . വിദേശസഞ്ചാത്തിനുള്ള അവസരമുണ്ടാകും, തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

🟣മകം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. ബന്ധുജന വിരഹം അനുഭവിക്കും , കഴിയുന്നതും ദീര്‍ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

🟣പൂരം :ദേഹസുഖക്കുറവ് അനുഭവപ്പെടും, സര്‍ക്കാര് ജീവനക്കാര്‍ക്ക് പ്രമോഷന് ലഭിക്കും. ഇന്‍റര്‍വ്യൂവില് നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കുവാൻ സാധ്യത. പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

🟣ഉത്രം: നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

🟣അത്തം: വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില് വിജയിക്കും. ആഡംബര വസ്തുക്കള്‍ക്കു പണം മുടക്കും.

🟣ചിത്തിര: . സഞ്ചാരക്ലേശം വര്‍ധിക്കും. ഭൂമി വിൽപ്പന വഴി ധനം സന്പാദിക്കുവാന് യോഗം. ലഹരിവസ്തുക്കളിൽ അധിക താത്പര്യം കൊടുക്കാതിരിക്കുക. കേസ്, വ്യവഹാരങ്ങള് എന്നിവയ്ക്ക് സാധ്യത . കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

🟣ചോതി: ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില് അന്യര് ഇടപെടുന്നതു മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

🟣വിശാഖം : സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില് വിജയം നേടും.

🟣അനിഴം : ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് അധിക ശ്രദ്ധ പുലർത്തുക , വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കു സാധ്യത. ദാമ്പത്യപരമായി നിലനിന്നിരുന്ന തര്‍ക്കങ്ങള് പരിഹൃതമാകും. തടസങ്ങൾ തരണം ചെയ്യുവാന് സാധിക്കും. പെരുമാറ്റത്തില് കൃത്രിമത്വം കലര്‍ത്തി വിരോധം സന്പാദിക്കും.

🟣തൃക്കേട്ട : പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. സകുടുംബം വിനോദ പരിപാടികളില് സംബന്ധിക്കും..

🟣മൂലം : ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

🟣പൂരാടം: സ്വന്തം ബിസിനസില് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്ന് മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും.

🟣ഉത്രാടം: കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം. ക്ഷേത്രദർശനം , പുണ്യസ്ഥല സന്ദര്ശനം ഇവ നടത്തും.. കുടുംബത്തിൽ ശാന്തതയുണ്ടാകും.

🟣തിരുവോണം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ താല്പര്യമേറും. കഴിവുകള്ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്ത്തിക്കും. ഒന്നിലധികം മാള്ഗങ്ങളിലൂടെ ധനാഗമം.

🟣അവിട്ടം: ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ് കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതര്ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട് .

🟣ചതയം: ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും

🔴പൂരുരുട്ടാതി: അലസത വെടിഞ്ഞ് മുന്നേറാൻ സാധിക്കും. അനാവശ്യ വിവാദങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ വിജയം.

🔴ഉത്രട്ടാതി : ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക് പ്രശസ്തി വർദ്ധിക്കും . ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. ജീവിത സുഖം വർദ്ധിക്കും ക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

🟣രേവതി : സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാന് സാധിക്കും. പുതിയ ജോലിക്കുള്ള പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. മാനസികമായ അസ്വസ്ഥതകൾ ശമിക്കും. വ്യാധികളിൽ നിന്ന് മോചനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version