Kottayam
അന്തരിച്ച എം ജെ ബേബി മറ്റത്തിലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു
പാലാ: അന്തരിച്ച എം ജെ ബേബി മറ്റത്തിലിൻ്റെ ഭൗതികശരീരം പൊതുദർശനത്തിനായി വെള്ളിയേപ്പള്ളിയിലെ വീട്ടിൽ എത്തിച്ചു.നാളെ (21/07/2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.
മരങ്ങാട്ടുപള്ളി സെൻ്റ് തോമസ് സ്കൂൾ, പാലാ സെൻ്റ് തോമസ് ടി ടി സി, പ്ലാശനാൽ സെൻ്റ് ആൻ്റണീസ്, രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയർമെൻ്റിനു ശേഷം ലേബർ ഇന്ത്യായിൽ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.