Kerala

കേരള കോൺഗ്രസ് [എം] കോട്ടയം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യുവിൻ്റെ തലപ്പുലം പഞ്ചായത്തിൽ മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം നേതാക്കൾ സിപിഎം വിട്ട് യു ഡി എഫ് പാനലിൽ

പാലാ :കേരള കോൺഗ്രസ് [എം] കോട്ടയം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യുവിൻ്റെ തലപ്പുലം പഞ്ചായത്തിൽ.മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം നേതാക്കൾ സിപിഎം വിട്ട് യു ഡി എഫ് പാനലിൽ .

പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം, ജോസ് കെ മാണി വിഭാഗത്തിൽ പ്രാദേശിക തലത്തിൽ ഭിനത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന് എതിരെ നേരിട്ട് മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ  പ്രാദേശിക ഘടകം …

ഭരണത്തിന്റെ സുഖശീതളിമ നേതാക്കൾ ആസ്വദിക്കുമ്പോൾ , പ്രാദേശി ഘടകങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നും ഇടതുപക്ഷത്തോടും സർക്കാരിനെതിരെയും ഉള്ള ജനങ്ങളുടെ എതിർപ്പ് ആണ് തങ്ങളെ മത്സരത്തിന് ഇറക്കിയത് എന്ന് തലപ്പത്തെ ജോസ് കെ മാണി വിഭാഗക്കാരായ അവിരാച്ചൻ സി ബാബു, ജോബി ഫ്രാൻസിസ് എന്നിവർ വ്യക്തമാക്കിയത്.

ജോസ് കെ മാണിയുടെ ജില്ലാ പ്രസിഡന്റിന്റെ മൂക്കിന് കീഴെയുള്ള സ്വന്തം പഞ്ചായത്തിൽ ഇത്തരം കാര്യങ്ങൾ നേതൃത്വം അറിയാതെ ചെയ്യുകയില്ല എന്ന് പകൽ പോലെ വ്യക്തമാണ് എന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത് .ഭരണത്തിലുണ്ടെങ്കിലും ജോസ് കെ മാണി വിഭാഗക്കാർക്ക് കൂറ് യു  ഡി എഫിനോടാണെന്ന് സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ അണികൾ സൂചിപ്പിക്കുന്നുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top