Kerala

64 കോടി സർക്കാർ തരാനുണ്ടെന്നു പറഞ്ഞ് 61 ലക്ഷം തട്ടിയ പ്രതി പിടിയിൽ:മുഖ്യമന്ത്രിയുടെ വരെ വ്യാജ ഒപ്പുകളും രേഖകളും പ്രതി നിർമ്മിച്ചിരുന്നത് പോലീസ് കണ്ടെടുത്തു

Posted on

പട്ടാമ്പി :മുഖ്യമന്ത്രിയുടെയും , പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ.കുലുക്കല്ലൂർ മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെയാണ് (39) പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത് .സർക്കാർ 64 കോടി രൂപ അനുവദിച്ചതായി വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്.കച്ചവട ആവശ്യത്തിനാണെന്നു പറഞ്ഞു മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽനിന്നും ആനന്ദ് പലതവണയായി 61 ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു.

പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽനിന്നും 64 കോടി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ കാണിക്കുകയുമായിരുന്നു. നടപടികൾ വേഗത്തിലാക്കാനായി പൊതുമരാമത്തു മന്ത്രിക്കു പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു പരാതിക്കാരനെ വിശ്വസിപ്പിച്ചത്.

സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.തുടർന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകൾ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും ചെയ്തു.കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version