മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കടയടപ്പും ചൊവ്വാഴ്ച നടക്കുന്നു.
മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ്റെ 39-ാം മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 23-07-2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നതാണ്.
പൊതുയോഗത്തിൽ മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സോജൻ തറപ്പേൽ അദ്ധ്യക്ഷത വഹിക്കുന്നതും ഇന്ത്യൻ റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് (IRDF) ശ്രീ. ജോർജ് വാളി യോഗം ഉദ്ഘാടനം ചെയ്യുന്നതും IRDF ട്രഷറർ ശ്രീ. ബിജു പി.തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
അന്നേ ദിവസം 2 പി.എം മുതൽ മീനച്ചിൽ താലൂക്കിലെ എല്ലാ റബ്ബർ വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കും. ജോസുകുട്ടി പൂവേലിൽ, പി.എം മാത്യു ചോലിക്കര, സിബി വി.എ, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തിങ്കൽ എന്നിവർ പ്രസംഗിക്കും.