പാലാ: ലേബർ ഇന്ത്യാ ചീഫ് എഡിറ്റർ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വെള്ളിയേപ്പള്ളി മറ്റത്തിൽ എം ജെ ബേബി (ബേബി സാർ – 87) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (21/07/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.
ഭാര്യ: മേലുകാവ് നടൂപ്പറമ്പിൽ ചിന്നമ്മ
മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, കോഴിക്കോട്), സോയി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ, വേഴാങ്ങാനം), ജോയ്സ്, സിന്ധു ബി മറ്റം (അസിസ്റ്റൻ്റ് സെക്രട്ടറി, മുത്തോലി ഗ്രാമപഞ്ചായത്ത്), സിനു.
മരുമക്കൾ: കെ ജെ ജേക്കബ് (റിട്ടയേർഡ് കേരളാ ബാങ്ക് ഉദ്യോഗസ്ഥൻ), കുളവട്ടം, കോഴിക്കോട്, ബെന്നി ചെറ്റകാലിയ്ക്കൽ (ഫുട്‌സ്റ്റൈപ്സ്, ഭരണങ്ങാനം), സുരേഷ്, പനയ്ക്കൽ ( കുണിഞ്ഞി), എബി ജെ ജോസ്, മൂലയിൽതോട്ടത്തിൽ, കൊച്ചിടപ്പാടി (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ), അനൂപ് ചെറിയാൻ കട്ടിമറ്റത്തിൽ, ഇലഞ്ഞി ( ഫുട്സ്റ്റെപ്സ്, ഭരണങ്ങാനം)