Kerala
വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ PTA വാർഷിക പൊതുയോഗം നടത്തി
കോട്ടയം :മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ PTA വാർഷിക പൊതുയോഗം ജൂലൈ 19 വെള്ളിയാഴ്ച 1.30 PM-ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. PTA പ്രസിഡന്റ് ശ്രീ.ജിമ്മി തോമസ് കൊച്ചെട്ടൊന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ് നിർവ്വഹിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീമതി. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡ്രീം പ്രോജക്ട് കോ-ഓർഡിനേറ്റർ ശ്രീമതി. ഗ്രീഷ്മ ജോസഫ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ്, PTA വൈസ്.പ്രസിഡന്റ് ശ്രീ. അജിത് ജോർജ്, MPTA പ്രസിഡന്റ്. ശ്രീമതി. മിനി തോമസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ്, PTA സെക്രട്ടറി ശ്രീ. രാജൻ തോമസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈനി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.