പാലാ :ഭരണങ്ങാനം പഞ്ചായത്തിലെ ആറ്;പതിമൂന്ന് ;പതിനൊന്നു വാർഡുകളിലൂടെ കടന്നു പോകുന്ന ചൂണ്ടച്ചേരി മീനാറ തോടിൽ ജനങ്ങൾക്ക് ദുരിതം വിതച്ച തടയണ ഇന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ പൊളിച്ചു നീക്കി .പതിമൂന്നാം വാർഡ് മെമ്പർ എൽസമ്മ ജോര്ജുകുട്ടിയുടെയും;പതിനൊന്നാം വാർഡ് മെമ്പർ അനുമോൾ മാത്യുവിന്റെയും ;ആറാം വാർഡ് മെമ്പർ ബീനാ ടോമിയുടെയും സാന്നിദ്ധ്യത്തിലാണ് പഞ്ചായത്തധികൃതർ ജെ സി ബി യുമായി വന്നു തടയണ പൊളിച്ചത് .
സെബിൻ ചെമ്മരപ്പള്ളിയുടെ നിരന്തര ശ്രമമാണ് ഈ തടയണ പൊളിക്കുവാൻ പ്രചോദനമായത്.നവ കേരളാ സദസ്സിലും സെബിൻ പരാതി കൊടുത്തിരുന്നു .അവിടെ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചത് .തന്റെ നിരന്തര പോരാട്ടത്തിന് സാഫല്യമുണ്ടായതിൽ സെബിൻ പഞ്ചായത്തിന് നന്ദി പറഞ്ഞു .രണ്ടു വഴികളിലും വള്ളം കയറുമായിരുന്നു ഈ തടയണ മൂലം .പ്രവിത്താനം കൊല്ലപ്പള്ളി റൂട്ടിലും ;ചൂണ്ടച്ചേരി ആയുർവേദ ആശുപത്രി റോഡിലും വെള്ളം കയറുന്ന സ്ഥിതി സംജാതമായിരുന്നു .അടുത്തുള്ള പറമ്പുകളിലും വെള്ളം കയറി കൃഷി നാശമുണ്ടാക്കുന്ന അവസ്ഥയിലായിരുന്നു ഏതായാലും പഞ്ചായത്ത് ഇത് പൊളിച്ചു നീക്കിയതിൽ സന്തോഷമുണ്ടെന്നു സെബിൻ ചെമ്മരപ്പളളിൽ പറഞ്ഞു .
പഞ്ചായത്ത് ഏകകണ്ഠമായാണ് മീനാറ തോട്ടിലെ തടയണ പൊളിച്ചു നീക്കാൻ തീരുമാനിച്ചത് .ഒരു അംഗം മാത്രം എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ രണ്ടംഗങ്ങൾ ഹാജരായിരുന്നില്ല .ബിജെപി ഉൾപ്പെടെയുള്ള പത്ത് അംഗങ്ങളുടെ തീരുമാനപ്രകാരമാണ് തടയണ പൊളിച്ചത് .ജനങ്ങളുടെ =സ്വൈര്യ ജീവിതത്തിനു തടസ്സം ഉണ്ടാക്കുന്ന തടയണ പൊളിച്ചു നീക്കിയതിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ അനുമോൾ മാത്യു ;ബീനാ ടോമി .എൽസമ്മ ജോർജുകുട്ടി;ലിൻസി സണ്ണി എന്നിവർ അഭിനന്ദിച്ചു.ഞങ്ങളുടെ പഞ്ചായത്തിലാണ് കഴിഞ്ഞ വര്ഷം ഒരു പെൺകുട്ടി ഒഴുക്കിൽ പെട്ട് മരണമടഞ്ഞത് .അത് നാടിനു തീരാ ദുഖമാണ് തന്നത് .ഇനി ഒരു മരണം കൂടി ഞങ്ങൾക്ക് താങ്ങാൻ ആവില്ല അതുകൊണ്ടാണ് വെള്ളക്കെട്ട് ഉണ്ടാക്കുന്ന ഈ തടയണ പൊളിച്ച് നീക്കിയിട്ടുള്ളത്.ഇതിനു നാട്ടുകാരുടെ പൂർണ്ണ പിന്തുണയുമുണ്ട് എന്നും ഗ്രാമ പഞ്ചായത്തംഗങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ