Kerala

ആദ്യകാല ഫോട്ടോഗ്രാഫർ;പാലാ സ്വദേശി സുനു കാനാട്ട് (57)ദുബായിൽ വച്ച് ചികിത്സയിലിരിക്കുമ്പോൾ മരണമടഞ്ഞു

Posted on

 

ദുബായ്: ദുബായിൽ വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയ പാലാ  സ്വദേശി മരിച്ചു.പാലാ  സ്വദേശി സുനു കാനാട്ട്(57) ആണ് ചികിൽസയിലിരിക്കെ മരണപ്പെട്ടത്.ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തിൽ കഴിയവെ ദുബയ് അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗൾഫിൽ നിന്നുള്ള ആദ്യമലയാളം സാറ്റ്‌ലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാൻ ആയാണ് ഗൾഫിലെത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ വിവിധ ചാനലുകളിൽ ജോലി ചെയ്തു.

ഫ്രീലാൻസ് കാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി. സംസ്‌കാരം ജബൽ അലിയിലെ ശ്മശാനത്തിൽ നടക്കും.മരണമടഞ്ഞാൽ നാട്ടിലേക്കു കൊണ്ടുപോകാതെ ഇവിടെ തന്നെ സംസ്കാരം നടത്തണമെന്നുള്ളത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു.തന്റെ ഫേസ്‌ബുക്ക് പേജിൽ അതൊക്കെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.തനിക്കു ഇനി യാതൊന്നും നേടാനില്ലെന്നും ഇനി പൂർത്തീകരിക്കാനാണ് യാതൊന്നുമില്ലെന്നും അദ്ദേഹം എഴുതിയിരുന്നത് മരണമെന്ന സത്യത്തെ മുന്നിൽ കണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഓർക്കുന്നു.

ഫോട്ടോഗ്രാഫി രംഗത്തെ കുലപതിയെയാണ് നഷ്ടമായതെന്ന് ആദ്യകാല ഫോട്ടോഗ്രാഫർമാർ അഭിപ്രായപ്പെട്ടു.പാലായിലെ തകിടിയേൽ സ്റ്റുഡിയോയിലെ പ്രധാന ഫോട്ടോഗ്രാഫർ ആയിരുന്നു.അനേക ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു .എല്ലാവര്ക്കും സിനു ആശാനേ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ.മകളുടെ കല്യാണക്കാര്യം വരെ അദ്ദേഹം കുറിച്ചിട്ടിരുന്നു.ഉചിതമായ പങ്കാളിയെ ലഭിക്കും എന്ന ദർശനവും അദ്ദേഹം പങ്ക് വച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version