പാലാ :പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിൽ അട്ടിമറികളില്ല.കോൺഗ്രസിലെ റീന റെനോൾഡ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നിലവ് എട്ടാം വാർഡിന്റെ പ്രതിനിധിയാണ് കോൺഗ്രസിലെ റീന റെനോൾഡ്.യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി ഐസക്ക് യു ഡി എഫിനാണ് വോട്ട് ചെയ്തത്.ഇദ്ദേഹം ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.ഇടക്കാലത്ത് മാണി ഗ്രൂപ്പിലേക്ക് മാറിയെങ്കിലും;കൂറുമാറ്റ നിയമം മൂലം അയോഗ്യത വരുമെന്നുള്ളതിനാലാണ് ഇദ്ദേഹം യു ഡി എഫ് സ്ഥാനാർഥിക്കു വോട്ട് ചെയ്തത്.ഇത് വരും നാളുകളിൽ ഏറെ വിവാദം ഉണ്ടാക്കുക തന്നെ ചെയ്യും .