Kerala
കേരളാ കോൺഗ്രസ് (എം)തദ്ദേശ തെരെഞ്ഞെടുപ്പിനു ഒരുങ്ങുന്നു:ശക്തിയുള്ള പാർട്ടിയാണ് നമ്മളെന്ന് മറ്റു പാർട്ടികൾക്ക് കാണിച്ചു കൊടുക്കണം :ജോസ് കെ മാണി
കോട്ടയം :പാലാ :നമ്മൾ ശക്തിയുള്ള പാർട്ടിയാണെന്ന് മറ്റ് പാർട്ടികൾക്ക് കാണിച്ചു കൊടുക്കാനുള്ള സുവർണാവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ പാർട്ടി പ്രവർത്തകർ കാണണമെന്ന് ജോസ് കെ മാണി എം പി.ഇന്ന് നെല്ലിയാനി ആഡിറ്റോറിയത്തിൽ ചേർന്ന കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി .
കടുത്തുരുത്തിയിലും ;പാലായിലും വമ്പിച്ച രീതിയിൽ യു ഡി എഫിന്റെ വോട്ട് കുറയ്ക്കാനായത് എൽ ഡി എഫിലെ ഐക്യവും നമ്മുടെ ചിട്ടയായ പ്രവർത്തനവും കൊണ്ടാണ് .പാലായിൽ 35000 ഭൂരിപക്ഷമുണ്ടായിരുന്നു .കടുത്തുരുത്തിയിലും 32000 ഭൂരിപക്ഷമുണ്ടായിരുന്നു.പക്ഷെ ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇവിടങ്ങളളിലൊക്കെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് നമ്മളുടെ പാർട്ടി ഇടതു മുന്നണിയിൽ തുടരുന്നതിൽ അർത്ഥമുണ്ട് എന്ന് അടിവരയിടുന്നതാണ് .
വാർഡുകളുടെ അതിർത്തി നിർണ്ണയം ഒരു പ്രധാന ഘടകമാണ് .അതിൽ നമ്മുടെ ഘടകങ്ങൾ ഇടപെടണം.അതിനായി അഞ്ചംഗ സമിതിയെയും നിശ്ചയിച്ചു.പ്രതികൂല സാഹചര്യങ്ങളിൽ പോലും നമ്മൾ നേട്ടമുണ്ടാക്കാമെങ്കിൽ വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ നമ്മുടെ ശക്തി തെളിയിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്ന് ജോസ് കെ മാണി മണ്ഡലം നേതാക്കളെ ഉദ്‌ബോധിപ്പിച്ചു .നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ചു.ബോർഡ് ചെയർമാൻമാരായ ബേബി ഉഴുത്തുവാലിനും ;സണ്ണി തെക്കേടത്തിനും യോഗത്തിൽ ചെയർമാൻ ജോസ് കെ മാണി പൊന്നാട അണിയിച്ചാദരിച്ചു.