റിയാദ് :ഓൾഡ് സനയ :കാൽ നൂറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് അന്ത്യമായി.റിയാദ് അൽ വത്താൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന മഠത്തിൽ സത്താർ (60)വിടവാങ്ങി.ഇന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ സഹ പ്രവർത്തകരായ മലയാളികൾ കാണുകയായിരുന്നു.
രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥകൾ മൂലം ആശുപത്രിയിൽ പോവുകയും ;ചികിത്സയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു.ഇന്ന് രാവിലെ അടുത്ത റൂമിലെ മലയാളി സഹപ്രവർത്തകർ ചെന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു.ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സൗദി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .കണ്ണൂർ മുണ്ടയാട് സ്വദേശിയാണ് മഠത്തിൽ സത്താർ.28 വർഷമായി പ്രവാസിയാണ് .ഭാര്യ റഷീദ .മക്കൾ രണ്ടുപേർ:റിഷാദ് ;ഷന്ന.സംസ്ക്കാരം റിയാദിൽ തന്നെ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത് .