കോട്ടയം :പാലാ :ലോകത്തെ മാറ്റി മറിച്ചവർ;സംഭാവനകൾ നൽകിയവർ എല്ലാം തന്നെ കരുത്തുറ്റ പ്രാസംഗീകരായിരുന്നുവെന്ന് സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 2 അന്താരാഷ്ട്രാ പ്രസംഗ മത്സര സമാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര .
പ്രാസംഗീകർ മാത്രമാണ് കരുത്തുറ്റ നേതൃത്വമായി പരിണമിച്ചിട്ടുള്ളൂ.ലോകത്തെ ഏതു മേഖല എടുത്തു നോക്കിയാലും പ്രാസംഗീകരാണ് നേതൃത്വ നിരയിൽ വിരാചിക്കുന്നത് .തന്റെ അമേരിക്ക സന്ദർശന വേളയിൽ പോലീസ് ചോദ്യം ചെയ്തതും;അവസാനം കുഴപ്പക്കാരനല്ല എന്ന് കണ്ട് വിട്ടയച്ചതും അദ്ദേഹം വിവരിച്ചു.
അമേരിക്കൻ വൈറ്റ് ഹൗസ് ഷൂട്ട് ചെയ്യുമ്പോൾ അഴികൾക്കിടയിലൂടെ ക്യാമറ കടത്തി ഷൂട്ട് ചെയ്തിരുന്നു.ഇത് നിരീക്ഷിച്ച രഹസ്യ പോലീസ് പിടികൂടി ചോദ്യം ചെയ്തു.സാധാരണ ഒരു ടൂറിസ്റ്റ് ഷൂട്ട് ചെയ്യുന്ന രീതിയിലല്ല താൻ ഷൂട്ട് ചെയ്തത്.അത് പോലീസിനെ സംശയത്തിലാക്കി.നിമിഷ നേരം കൊണ്ട് തന്റെ ബാക്ക് ആപ്പ് പരിശോധിച്ച പൊലീസിന് താൻ നിരപരാധി ആണെന്ന് ബോധ്യമായി .തന്റെ വിസിറ്റിങ് കാർഡിൽ സഫാരി ചാനൽ മാനേജിങ് ഡയറക്ടർ എന്ന് വച്ചത്.ശരിയായില്ല എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ.
പിന്നീട താൻ വിസിറ്റിങ് കാർഡിൽ സീനിയർ ക്യാമറാമാൻ സഫാരി ചാനൽ എന്ന് തിരുത്തിയതും സദസ്സിലെ ചിരിക്കിടയിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.ഓർമ്മ പ്രസിഡൻ്റ് ജോർജ് നടവയൽ, ഇന്ത്യയുടെ മിസൈൽ വനിത ഡോ ടെസ്സി തോമസ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ, ചലച്ചിത്രതാരം മിയ ജോർജ്, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, സജി സെബാസ്റ്റ്യൻ, റോഷൻ പ്ലാമൂട്ടിൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, സിനോജ് അഗസ്റ്റിൻ, പ്രൊഫ ടോമി ചെറിയാൻ, ബെന്നി കുര്യൻ, ജോർജ് കരുണയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .