Kerala

വിവാഹ ദിവസം വരനെ പോലീസ് കസ്റ്റഡിയിലെടുത്തു :പിന്നാലെ മരിച്ചെന്ന അറിയിപ്പും ലഭിച്ചു:സ്റ്റേഷന് മുന്നിൽ വധുവിന്റെ ആത്മഹത്യ ശ്രമം

ഗുണ ;മധ്യപ്രദേശിൽ 25 കാരനായ ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമാകുന്നു.വിവാഹദിവസമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പിന്നാലെ യുവാവ് മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത് . സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. ബന്ധുക്കളായ സ്‌ത്രീകൾ കലക്‌ട്രേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോ​ഗിച്ചാണ് പൊലീസ് ബന്ധുക്കളെ നീക്കിയത്.

ഞായറാഴ്ച സ്വന്തം വിവാ​ഹ വേദിയിൽ നിന്നാണ് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ദേവപർധിയെയും അമ്മാവൻ ​ഗം​ഗാ റാമിനെയും കസ്റ്റഡിയിൽ എടുക്കുന്നത്. വരന്റെ വസ്ത്രമണിഞ്ഞ് നിൽക്കുമ്പോഴാണ് യുവാവിനെ പൊലീസ് കൊണ്ടുപോയത്. പിന്നെ മൃതദേഹമാണ് വീട്ടുകാർ കാണുന്നത്. പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.പൊലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്നാണ് കുടുംബം പറയുന്നത് .

അതേസമയം ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം .മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടെന്നും ആദ്യം മയാന ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top