Kerala
യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്.എം.വൈ.എം പാലാ രൂപത
പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. മാണി.എം.പി, ശ്രീ.അനൂപ് ജേക്കബ് MLA, ശ്രീ ചാണ്ടി ഉമ്മൻ MLA, ശ്രീ. മാണി സി. കാപ്പൻ MLA, ശ്രീ. മോൻസ് ജോസഫ് MLA, ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA എന്നിവർ.സംവാദത്തിൽ പങ്കെടുത്തു. ഫാ.സിജോ ചേന്നാഡൻ CMI സംവാദത്തിൽ മോഡറേറ്റും ആയിരുന്നു.