Kerala
ദുരിത പെയ്ത്ത് :കോട്ടയം ജില്ലയിൽ ഇന്ന് രണ്ട് ക്യാമ്പുകൾ തുടങ്ങി :ചങ്ങനാശേരിയിൽ 14;കോട്ടയത്ത് പത്തും ;കാഞ്ഞിരപ്പള്ളിയിൽ ഒരു വീടും തകർന്നു
കോട്ടയം :ദുരിത പെയ്ത്ത് തുടരുമ്പോൾ കോട്ടയം ജില്ലയിൽ രണ്ടു ക്യാമ്പുകൾ തുടങ്ങി . കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ചങ്ങനാശേരി 14, കോട്ടയം 10, കാഞ്ഞിരപ്പളളി 1 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.
കൂടാതെ കോട്ടയം താലൂക്കില്‍ രണ്ടു ക്യാമ്പുകള്‍ തൂടങ്ങി വിജയപുരം വില്ലേജില്‍ വടവാതൂര്‍ GLPS, വടവാതൂര്‍ HSS എന്നിവിടങ്ങളില്‍ ആയി ഫാമിലി-3, പുരുഷന്മാര് 3, സ്ത്രീകള്‍ 7, കുട്ടികള്‍ 7 ആകെ 17 പേര് . ആളപായം ഒന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .