Kerala

ജോസഫിലുമുണ്ട് ;മാണിയിലുമുണ്ട് :രണ്ട് കേരളാ കോൺഗ്രസിലുമുണ്ട് നമ്മുടെ ചാർളി ഐസക്ക് മെമ്പർ

കോട്ടയം :പാലാ :ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിലും;മാണി ഗ്രൂപ്പ് കേരളാ കോൺഗ്രസിലും ഒരു പോലെയുണ്ട് ചാർളി ഐസക്ക് എന്ന പഞ്ചായത്ത് മെമ്പർ:മൂന്നിലവ് പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചകിണിയാംതടം വാർഡിനെ പ്രതിനിധീകരിക്കുന്ന ചാർളി ഐസക്ക് എന്നും കേരളാ കോൺഗ്രസുകാരനാണ് .

നാല് തവണ മത്സരിച്ചപ്പോഴും മൂന്നിലും രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്.നാലാം തവണ അതായത് 2020 ൽ മത്സരിക്കാൻ തുടങ്ങിയപ്പോൾ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ ചിലർക്ക് ചില അസ്ക്കിത തുടങ്ങി.അതായത് ഡിങ്കോളിഫിക്കേഷൻ. ഇപ്രാവശ്യം   പ്രസിഡണ്ട്  ജനറലാവുമ്പോൾ ചാർളി മത്സരിച്ചാൽ എങ്ങനാ എന്നുള്ള സംശയത്തിൽ നിന്നും എൽ ഡി എഫിൽ നിന്നും ലഭിച്ച ആറ് സീറ്റിൽ അഞ്ചു വനിതയും ;ഒരു പുരുഷനും മതി എന്ന് തീരുമാനിക്കുകയായിരുന്നു ചില കേന്ദ്രങ്ങൾ .

അപകടം മണത്ത ചാർളി ഉടൻ തന്നെ ജോയി അബ്രാഹവുമായി ബന്ധപ്പെട്ട് ജോസഫ് കേരളാ കോൺഗ്രസിന്റെ സ്ഥാനാര്ഥിയാവുകയായിരുന്നു.ആകെ ലഭിച്ച നാല് സീറ്റിൽ മൂന്നു വനിതകളും ഒരു പുരുഷനും ജോസഫ് ഗ്രൂപ്പിനായി മത്സരിക്കുകയും .അതിൽ ചാർലിയടക്കം മൂന്നു പേര് വിജയിക്കുകയും ചെയ്തു .അങ്ങനെ യു  ഡി എഫ് മൂന്നിലവ് പഞ്ചായത്തിന്റെ ഭരണവും പിടിച്ചെടുത്തു .കോൺഗ്രസിന് ഇവിടെ 5 സീറ്റുകളാണ് ഉള്ളത് .

അങ്ങനെയിരിക്കെ ജോസ് കെ മാണി മുൻകൈ എടുത്താണ് ചാർലിയെ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെത്തിക്കുന്നത്.ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നപോലെ കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി .പക്ഷെ പാർട്ടി മാറിയെങ്കിലും തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ചെന്നാൽ  ഏഴ് വർഷത്തേക്ക് അയോഗ്യത വരും .അത് നല്ലോണം ചാർളിക്ക് അറിയാം.വക്കീലുമാർ ഉദ്ദാഹരണ സഹിതം പറഞ്ഞു കൊടുത്തു . അതുകൊണ്ടു മുങ്ങുക തന്നെ.അതാണ് പണ്ട് ഈയെമ്മെസ് പറഞ്ഞപോലെ ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതുന്നും പറയുന്ന ഭൂപ്രദേശ എന്ന് പറഞ്ഞ പോലെ ജോസഫ് ജോസെഫിന്റെതെന്നും ;ജോസ് ജോസിന്റേതെന്നും പറയുന്ന വൈരുധ്യാധിഷ്ഠിത കേരളാ കോൺഗ്രസ് പ്രസ്ഥാനം എന്ന് പറഞ്ഞു അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ചാർളി വിദഗ്ദ്ധമായി മുങ്ങി.

നമ്മുടെ ചാർളി  ഉണ്ടെന്നേ.ജോസെഫിലുമുണ്ട് ,മാണിയിലുമുണ്ട്.പണ്ട് മുഖ്യമന്ത്രി കരുണാകരൻ 1985 പറഞ്ഞില്ലേ ബജറ്റ് കമ്മിച്ചമാണെന്ന്.കെഎം മാണി അവതരിപ്പിച്ച ബജറ്റ് എ വിഭാഗക്കാരനായ  തച്ചടി പ്രഭാകരൻ പറഞ്ഞു കമ്മിയാണെന്ന്.കെ എം മാണി പറഞ്ഞു മിച്ചമാണെന്ന്.എങ്ങനേയെങ്കിലും വണ്ടി മുന്നോട്ടു പോകണമല്ലോ അതുകൊണ്ട്  കരുണാകരൻ പറഞ്ഞു ബജറ്റ് കമ്മിച്ചമാണെന്ന്.അതുപോലെയെ ഉള്ളൂ നമ്മുടെ ചാർളി ഐസക്കും പറഞ്ഞു മ്മള് കേരളാ കോൺഗ്രസാന്നെ …മ്മ്‌ടെ കേരളാ കോൺഗ്രസ്… അല്ലാതിപ്പം എന്താ പറയുക .നാളെ കഴിഞ്ഞുള്ള വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും ,പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും ചെന്ന് യു  ഡി എഫിന് വോട്ട് ചെയ്യുക ..കേരളാ കോൺഗ്രസ് പ്രവർത്തനം മുന്നോട്ട് പോവേണ്ടേ..? ഏതേലും ഒരു കേരളാ കോൺഗ്രസ് വിജയിച്ചാൽ പോരെ …അത്ര തന്നെ ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top