Kerala

കത്തോലിക്കാ കോൺഗ്രസ് :സാമൂഹിക ഇടപെടലുകൾ ശക്തമാക്കണം . വെരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറം

 

രാമപുരം: കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ കത്തോലിക്കാ കോൺഗസ്, ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊണ്ട് ഈ നാളുകളിൽ സാമൂഹിക ഇടപെടലുകൾ ശക്തമാക്കണെന്ന് രാമപുരം ഫൊറോനാ വികാരി ഫാ. ബർക്കുമാൻ സ് കുന്നും പുറം . സമൂഹത്തിൽ നീതി നിഷേധങ്ങളും ന്യൂനപക്ഷ അവകാശധ്വംസനങ്ങളും വർദിക്കുന്ന ഈ കാലഘട്ടത്തിൽ നിശബ്ദത കുറ്റകരമായ അനാസ്ഥയാണ്.

സൂഹത്തിൻ്റെ എല്ലാ മേഖലകളിലേക്കും കടന്ന് ചെന്ന് പ്രവർത്തിക്കാൻ കത്തോലിക്കാ കോൺഗ്രസിന് സാധിക്കണം. രാമപുരം മേഖലാ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തക സംഗമവും 2024-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ചക്കാമ്പുഴയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനിച്ചിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന കൊടുംങ്കാറ്റിലും പേമാരിയിലും വീടും കൃഷിയും നശിച്ചവർക്ക് അടിയന്തര സഹായം എത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് അജോ തൂണുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര ചെയ്യർമാനായി തെരെഞ്ഞെടുക്കപ്പെട്ട ചക്കാമ്പുഴ ഇടവകാംഗം ബേബി ഉഴുത്തുവാലിനെ സമ്മേളനത്തിൽ ആദരിച്ചു. ഫാ. ജോസഫ് വെട്ടത്തേൽ, സാജു അലക്സ്, ജോബിൻ പുതിയിടത്തു ചാലിൽ , സജി മിറ്റത്താനി, ഷൈജു കോലത്ത്, സണ്ണി കുരിശുംമൂട്ടിൽ, മാത്യു പാല ത്താനത്തു പടവിൽ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top