Kerala
മൂന്നിലവ് പഞ്ചായത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിന്ന UDF ന്റെ നിലപാട് ഭീരുത്വം:എൽ ഡി എഫ്
കോട്ടയം :മൂന്നിലവ് :മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P. 1. ജോസഫിന് എതിരെ പ്രതി പക്ഷ മെമ്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ച പഞ്ചായത്ത് ക്വോറം തികയാത്തതിനെ തുടർന്ന് റദ്ദ് ചെയ്തു.ഇന്ന് (15-07-2024) ൽ പഞ്ചായത്തിൽ നടന്ന ചർച്ചയിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു.
UDF ൻ്റെ ഈ നടപടി ഭീരുത്വമാണ്. LDF അംഗങ്ങൾ ആരോപിച്ച അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള അംഗ സംഖ്യ UDF ന് ഉണ്ടായിട്ടും ശ്രമിക്കാതിരുന്നത് കൂടെയുള്ള അംഗങ്ങളെ പോലും UDF ന് വിശ്വാ സമില്ല എന്നതിനാലാണ് എന്ന് LDF ആരോപിച്ചു.
പ്രസിഡൻ്റ് P. L. ജോസഫിൻ്റെ നേത്യത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ വ്യപകമായി തിരുത്തിയതിൽ വൻ അഴിമതിയും, ക്രമക്കേടും നടത്തിയതിനെ തുടർന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. അഴിമതി ആരോപണങ്ങളിലെ നിജസ്ഥിതി എല്ലാ മെമ്പർമാർക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ അവിശ്വാസത്തെ അതിജീവിക്കാൻ പ്രസി ഡൻ്റ് P. 1. ജോസഫിന് സാധിക്കാതെ വരുമായിരുന്നു. കാരണം UDF ലെ തന്നെ ഒരു വിഭാഗം മെമ്പർമാർ P. 1. ജോസഫിന് എതിരാണ്.
അവിശ്വാസ പ്രമേയത്തെയും അഴിമതി ആരോപണങ്ങളെയും ജനാ ധിപത്യ രീതിയിൽ നേരിടുന്നതിൽ നിന്ന് UDF ഭരണ സമിതി ഒളിച്ചോടുന്നത് പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതിന് തുല്യമാണ്. മൂന്നിലവിലെ ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുത്തിയ പഞ്ചായത്ത് പ്രസി ഡൻ്റ് P.L. ജോസഫ് തൽസ്ഥാനം ഉടനടി രാജി വയ്ക്കണമെന്ന് LDF മൂന്നി ലവ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.