Kerala

കൊളംബിയയെ ഒറ്റ ഗോളിന് പരാജയപ്പെടുത്തി അർജന്റീനാ കോപ്പാ കിരീടത്തിൽ മുത്തമിട്ടു

ഫ്ളോറിഡ: ഒടുവിൽ അത് സംഭവിച്ചു . നായകൻ ലയണൽ മെസ്സി പാതി വഴിയിൽ മടങ്ങിയിട്ടും അർജന്റീന തളർന്നില്ല. അവരുടെ മാലാഖ ഡി മരിയയ്ക്കായി അർജന്റീന പോരാടി. ഒടുക്കം രക്ഷകനായി ലൗട്ടാറോയെത്തി. ഒരു ഗോളിന് കൊളംബിയയയെ കീഴടക്കി മെസ്സിയും സംഘവും കോപ്പ അമേരിക്കയിൽ മുത്തമിട്ടു. കൊളംബിയ കണ്ണീരോടെ മടങ്ങി. കോപ്പയിൽ വീണ്ടും ആലബിസെലസ്റ്റൻ കൊടുങ്കാറ്റ്. ലൗട്ടാറോയുടെ ഗോളിനാണ് അർജന്റീനയുടെ വിജയം.

തുടർച്ചയായ രണ്ടാം കോപ്പ കിരീടമാണിത് കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ ഇഞ്ചോടിഞ്ച് പോരാട്ടം വിട്ടുകൊടുക്കാതെ അർജന്റീനയും കൊളംബിയയും പോരടിക്കുകയാണ്. നേരത്തേ മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്ളോറിഡയിലെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയയാണ്.

അർജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റിൽ തന്നെ അർജന്റീന കൊളംബിയൻ ബോക്‌സിലെത്തി. പിന്നാലെസ്ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരം കടുത്തു നിരനിരയായി കൊളംബിയൻ താരങ്ങൾ അർജന്റൈൻ ബോക്സിലേക്ക് ഇരച്ചെത്തി. ആറാം മിനിറ്റിൽ കൊളംബിയൻ വിങ്ങർ ലൂയിസ് ഡിയാസിന്റെ ഷോട്ട് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റിൽ ജോൺ കോർഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ ഗോൾ പോസ്റ്റിന് പുറത്തുപോയി.

വിങ്ങുകളിലൂടെ മുന്നേറിയ കൊളംബിയ പന്ത് കൈവശം വെച്ചും കളിച്ചു. വിങ്ങുകളിൽ നിന്നുള്ള മുന്നേറ്റം തടയാൻ അർജന്റീന പ്രതിരോധം നന്നായി വിയർത്തു. കിട്ടിയ അവസരങ്ങളിൽ അർജന്റീനയും ആക്രമിച്ചു മെസ്സി മൈതാനമധ്യത്തിൽ ഇറങ്ങിയാണ് ടീമിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ലക്ഷ്യം കാണാനായില്ല. 32-ാം മിനിറ്റിൽ അർജന്റീന ബോക്സിന് പുറത്തുനിന്ന് കൊളംബിയൻ മിഡീൽഡർ ജെഫേഴ്‌സൺ ലെർമ ഉതിർത്ത ഷോട്ട് എമി സേവ് ചെയ്തു. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനം ഇരുടീമുകളും മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീനയ്ക്ക് മുന്നിലെത്താൻ മികച്ച അവസരം കിട്ടി. 48 ാം മിനിറ്റിൽ കൊളംബിയൻ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയെങ്കിലും ഗോളിലെത്താനായില്ല പിന്നാലെ കോർണറിൽ നിന്ന് കൊളംബിയൻ ഡിഫൻഡർ ഡേവിൻസൺ സാഞ്ചസിന്റെ ഹെഡർ ഗോൾബാറിന് പുറത്തുപോയി 58-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് മുന്നേറിയ ഡി മരിയയുടെ ഷോട്ട് കൊളംബിയൻ ഗോളി തട്ടിയകറ്റി രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന നിരവധി മുന്നേറ്റങ്ങൾ നടത്തി.

65-ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിൻവലിച്ചു നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടിൽ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അർജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. 75 ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓക്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. 87-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോൾരഹിതമായിരുന്നു. എന്നാൽ 112-ാം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാർട്ടിനസെത്തി. മൈതാനമധ്യത്ത് നിന്‌ന ഡീപോൾ നൽകിയ പന്ത് ലോ സെൽസോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. ഒടുവിൽ അത് സംഭവിച്ചു  അർജന്റീന കോപ്പ കിരീടത്തിൽ പുന്നാര  മുത്തമിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top