Kottayam

പതിനാലായിരം കുടുംബങ്ങളെ മദ്യ വിപത്തിൽ നിന്നും രക്ഷപ്പെടുത്തിയ അഡാർട്ട് ഭാരതത്തിന്റെ തന്നെ അഭിമാനം :മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം :പാലാ :പതിനാലായിരം കുടുംബങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്നും രക്ഷപെടുത്തി സന്മാർഗ്ഗ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഡാർട്ട് (മദ്യപാന രോഗ ചികിത്സാ കേന്ദ്രം)എന്ന ഈ പ്രസ്ഥാനം പാലായുടെ എന്നല്ല ഭാരതത്തിന്റെ തന്നെ അഭിമാനമാണെന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .പാലാ അഡാർട്ടിന്റെ 40 ആം വാർഷികവും റൂബി ജൂബിലി സമാപനത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

ആസക്തികളാണ് മനുഷ്യനെ മദ്യ ലഹരിയിലേക്കു ആകർഷിക്കുന്നത് ആസക്തികൾ നിയന്ത്രിച്ച് ;മദ്യം ഉപേക്ഷിച്ച് നാഗരീകതയിലേക്കു നാം മുന്നേറണം .അതിനായി പ്രവർത്തിക്കുന്ന ഈ അഡാർട്ട് ഇതിനകം 14000 പേരെയാണ് ചികിൽസിച്ച് ജീവിത വിജയത്തിലേക്ക് എത്തിച്ചത്.ഒരാൾ മദ്യത്തിന് അടിമയാകുമ്പോൾ അയാളെ ആശ്രയിക്കുന്ന 20 പേരാണ് അതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നത് . അയാൾ മദ്യ വിമുക്തി നേടുമ്പോൾ 20 പേരും ജീവിതത്തിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.അപ്പോൾ 14000 പേരെ ചികിൽസിച്ചു രക്ഷപെടുത്തിയപ്പോൾ ലക്ഷങ്ങളാണ് അഡാർട്ട് കൊണ്ട് ജീവിത വിജയം നേടിയതെന്നും പിതാവ് സൂചിപ്പിച്ചു.

മാണി സി കാപ്പൻ എം എൽ എ;മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ;ഫാദർ ജെയിംസ് പൊരുന്നോലിൽ;നിർമ്മലാ ജിമ്മി;ടി എം മാത്യു;പാപ്പച്ചൻ മുത്തോലി;രാജീവ് ശാന്തി ;ജോയി കെ മാത്യു എന്നിവർ പ്രസംഗിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top