കോഴിക്കോട് മൊകവൂരിൽ വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പോൽചിറക്കൽ സ്വദേശി സതിക്കാണ് (75) ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ പിടിച്ചുകെട്ടി.
എരഞ്ഞിക്കൽ സ്വദേശിയുടെ പോത്താണ് വിരണ്ടോടിയത്.വിരണ്ടോടിയ പോത്ത് ബാബുവിന്‍റെ വീടിനടുത്തേക്ക് ഓടികയറി വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന ബാബുവിന്റെ ഭാര്യ ഷൈനിയെയും അമ്മ സതിയെയും ആക്രമിക്കുകയായിരുന്നു.
ഷൈനി ഒഴിഞ്ഞുമാറിയെങ്കിലും അമ്മയ്ക്ക് കുത്തേറ്റു. തെറിച്ചുവീണ സതിക്ക് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.തുടർന്ന് പോത്തിനെ ഉടമയും ഫയർഫോഴ്സുമെത്തി പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പഴയ ഉടമയെത്തിയാണ് നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പോത്തിനെ പിടിച്ചുകെട്ടിയത്.