കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തോൽവി മാണി ഗ്രൂപ്പിൽ സൃഷ്ട്ടിച്ച അസ്വാരസ്യം പയ്യെ പയ്യെ മറനീക്കി പുറത്തേക്കു വരുവാൻ തുടങ്ങി .ഇതിന്റെ ഭാഗമായി തോമസ് ചാഴിക്കാടൻ സജീവ രാഷ്‌ട്രീയം മതിയാക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടി നിലപാടുകളില്‍ അതൃപ്തനാണെന്ന് ഏറെക്കാലമായി വാര്‍ത്തയുണ്ടായിരുന്നു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ നിന്ന് വിട്ടു നിന്നതോടെ ഇത് സംബന്ധിച്ച് അണികള്‍ക്കിടയിലും ചര്‍ച്ച ചൂടുപിടിച്ചു.
നവകേരള സദസിന്‌റെ ഭാഗമായി പാലയില്‍ നടന്ന സമ്മേളനത്തിനിടെ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിച്ച തോമസ് ചാഴികാടനെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന തോമസ് ചാഴികാടന്റെ അഭിപ്രായം കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി തള്ളി. പാര്‍ട്ടിയുടെ സമുന്നത നേതാവും എംപിയുമായ ഒരാളെ പൊതുയോഗത്തില്‍ വച്ച് ഇത്രമേല്‍ അധിക്ഷേപിച്ചിട്ടും അതിനെ നിസ്സാരവല്‍ക്കരിക്കുകയും മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കുകയും ചെയ്ത ജോസ് കെ മാണിയുടെ നിലപാടില്‍ ദുഖിതനാണ് ചാഴികാടന്‍.
സിപിഎം വോട്ടുകള്‍ പൂര്‍ണമായി തനിക്ക് ലഭിച്ചില്ലെന്ന് ചാഴികാടന്‍ പരാതിപ്പെട്ടെങ്കിലും ജോസ് കെ മാണി അംഗീകരിച്ചില്ല. ജില്ലയിലെ ഏക മന്ത്രിയായ വി.എന്‍.വാസവന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ പത്തനംതിട്ടയില്‍ പ്രചാരണത്തിനു പോവുകയായിരുന്നു.ഇത് പരമ്പരാഗതമായി സിപിഎമ്മിനു ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ലഭിക്കേണ്ടതില്ല എന്ന സൂചനയാണ് നൽകിയതെന്നും ആക്ഷേപമുണ്ട്സ് .. നിലവില്‍ ജോസ് വിഭാഗത്തിന് കോട്ടയത്ത് വലിയ പ്രസക്തിയില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി അണികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെയും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെയും പരാജയം പാര്‍ട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ല.
മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം സിപിഎമ്മില്‍ നിന്നും വാങ്ങിയെടുത്തത്. പാര്‍ട്ടി തകരുമ്പോഴും തന്റെ സ്ഥാനം സുരക്ഷിതമാക്കുകയെന്നുള്ള നിലപാടിലേക്ക് ജോസ് മാറിയെന്ന് അണികള്‍ക്കിടയില്‍ വ്യാപകമായ ആക്ഷേപമുണ്ട്.
എന്നാല്‍ തോമസ് ചാഴികാടന്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഭാര്യയുടെ സഹപാഠിയുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.തെരെഞ്ഞെടുപ്പിൽ തൊട്ടതു മുതലാണ് തോമസ് ചാഴികാടന് മരണവും ;കാഖ്യാനവും ഒഴിച്ചുകൂടാൻ പാടില്ലാത്ത സംഗതികളായതെന്നും പാർട്ടി കേന്ദ്രങ്ങളിൽ അടക്കം പറയുന്നുണ്ട് .