Kerala
സുരേഷ് ഗോപി വെറും സിനിമാക്കാരൻ:ഇന്ദിരാഗാന്ധിയെ ഭാരതമാതാവ് എന്ന് വിളിച്ചയാൾ:ബിജെപി നേതാവ് സി കെ പത്മനാഭൻ
കണ്ണൂർ :സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ രംഗത്ത്. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ അല്ലെന്നാണ് പത്മനാഭൻ പറഞ്ഞത്.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും പത്മനാഭൻ ആരോപിച്ചു.കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി കെ പത്മനാഭൻ ഇക്കാര്യങ്ങൾ പറഞ്ഞത്.