Kerala

നക്ഷത്രഫലം 2024 ജൂലൈ 14 മുതൽ 20 വരെ സജീവ് ശാസ്‌താരം

Posted on

 

💥കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

 

📌അശ്വതി: മആരോഗ്യപരമായി മെച്ചം , .തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും, ഭാര്യ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും .

📌ഭരണി : ഭതൊഴിലിൽ അനുകൂലമായ സാഹചര്യം , പ്രവർത്തന തടസ്സം നേരിടും , ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും , വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

📌കാർത്തിക: തൊഴിലിൽ നിന്ന് അവ ധിയെടുത്ത് വിട്ടു നിൽക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല, ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും , ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

📌രോഹിണി: ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും , ,ബന്ധു ജന സഹായം ലഭിക്കും , സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

📌മകയിരം: മനഃ സുഖം വർദ്ധിക്കും .അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ് , ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധി ക്കുക ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

📌തിരുവാതിര : ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില് സാധിക്കാവുന്ന കാര്യങ്ങള്ക്കു പോലും തടസ്സം നേരിടാം . മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.

📌പുണർതം:മറ്റുള്ളവരെ അന്ധ മായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ആരോഗ്യപരമായി വാരം അനുകൂലമല്ല, നേത്ര രോഗബാധയ്ക്കു സാ ധ്യത. വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. ഇന്റർവ്യൂകളിൽ ജയിച്ച് തൊഴില് ലഭിക്കുവാൻ സാ ദ്ധ്യത.

📌പൂയം: ധനപരമായ പുരോഗതി . ഗൃഹാന്തരീക്ഷത്തില് ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും, മനസ്സിൽ . ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും .

📌ആയില്യം: വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

📌മകം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. . ബന്ധുജന സഹായം ലഭിക്കും.
സര്ക്കാര് ജീവനക്കാര്ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.

📌പൂരം: സന്താനഗുണമനുഭവിക്കും.ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും . വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.

📌ഉത്രം : പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതിയിൽ കുറവുണ്ടാകും, മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും, .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

📌അത്തം : പുതിയ ആഭരണം, വസ്ത്രം , വാഹനം എന്നിവ വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അരിഷ്ടതകൾക്കു സാദ്ധ്യത.

📌ചിത്തിര: അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട് ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും

📌ചോതി: പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും.

📌വിശാഖം: വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും . ശ്വാസകോശ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

📌അനിഴം: മാനസിക പിരിമുറുക്കം വര്ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല, ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

📌തൃക്കേട്ട : പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ , ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂർവ്വിക സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക, വീവേഴ്ച്ച പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

📌മൂലം: മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും , ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

📌പൂരാടം : പൊതുരംഗത്തു പ്രവര്ത്തിക്കു ന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും . കടം നൽകിയ പണം തിരികെ ലഭിക്കും.

📌ഉത്രാടം : ഗൃഹനിർമ്മാണം പൂർത്തീകരിക്കും വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തി. അസാദ്ധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ പൂർവ്വ സ്ഥിതിയിലെത്തും.

📌തിരുവോണം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാന് സാധിക്കും. ഉദ്യോഗാര്ത്ഥികള്ക്ക് ജോലി ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന് വിജയം.

📌അവിട്ടം: സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ദൂരയാത്രകൊണ്ട് ഗുണമുണ്ടാ കും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.

📌ചതയം: പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടും ബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നില വാരം ഉയരും. ബിസിനസില് നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ നേട്ടങ്ങൾ. സാമ്പത്തിക വിഷമതക ളിൽ ശമനം.

📌പൂരുരുട്ടാതി : ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി.

📌ഉത്രട്ടാതി : മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില് വിജയിക്കു വാന് സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധി ക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില് പുരോഗതി.

📌രേവതി : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. ബന്ധുക്കള് നിമിത്തം നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version